പ്രാദേശികം

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

പുതുക്കാട്: പുതുക്കാട് സ്റ്റാൻ്റിന് മുൻപിൽ ദേശീയപാതയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. മാള സ്വദേശിയായ ഓട്ടോ ഡ്രൈവർ സുജിത്ത്, യാത്രക്കാരൻ ബ്രിജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സുജിത്തിൻ്റെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. പുതുക്കാട് പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തിരുവനന്തപുരത്തുനിന്ന് പൊന്നാനിയിലേക്ക് പോയിരുന്ന ബസ് സ്റ്റാൻ്റിലേക്ക് പ്രവേശിക്കുന്നതിനിടെ തൃശൂർ ഭാഗത്തുനിന്ന് വന്നിരുന്ന ഓട്ടോ ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു.

Leave A Comment