പ്രാദേശികം

കേരള വിഷൻ പുതുവത്സര സമ്മാന പദ്ധതിയും ഡിസ്ട്രിബൂഷൻ യോഗവും

മാള: പുതുവത്സര സമ്മാന പദ്ധതിയുമായി കേരള വിഷൻ. കേരള വിഷൻ കേബിൾ ടിവി, ബ്രോഡ്ബാൻഡ് വരിക്കാർക്കായി  50 ലക്ഷം രൂപയുടെ സമ്മാന പദ്ധതിയാണ്  തൃശ്ശൂർ കേരള വിഷന്റെ കേരളവിഷൻ സമ്മാനോത്സവ് 2025 എന്ന പേരിൽ  ഒരുക്കിയിരിക്കുന്നത്. സമ്മാന  പദ്ധതിയുടെ വിശദീകരണ യോഗവും  മാള കേബിൾ വിഷൻ ഡിസ്ട്രിബൂഷൻ യോഗവും  നടന്നു. 

മാള കേബിൾ വിഷൻ ഓഫീസിൽ നടന്ന യോഗത്തിൽ ഏറ്റവും കൂടുതൽ കേരള വിഷൻ  ബ്രോഡ് ബാൻഡ് കണക്ഷൻ നൽകിയ കോടശ്ശേരി ഏഷ്യ വിഷൻ  ഓപ്പറേറ്റർ ബാബുവിനെ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. തൃശ്ശൂർ ജില്ല മുഴുവനും പാലക്കാട് എറണാകുളം ജില്ലകളിൽ ഭാഗികമായും തൃശ്ശൂർ കേരള വിഷൻ ഡിജിറ്റൽ സിഗ്നലും ബ്രോഡ്ബാൻഡ് സിഗ്നലും നൽകിവരുന്ന ഓപ്പറേറ്റർമാരുടെ കീഴിലുള്ള മാസവരി കൃത്യമായി അടയ്ക്കുന്ന മുഴുവൻ വരിക്കാരെയും ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 

 ഓരോ 250 രൂപയുടെ വരിസംഖ്യക്കും ഒരു സമ്മാനക്കൂപ്പൺ കേരള വിഷൻ വരിക്കാർക്ക് ലഭിക്കും. 2025 ജനുവരി മുതൽ മാർച്ച് 31 വരെ മാസംതോറുമുള്ള നറുക്കെടുപ്പിലൂടെ ഭാഗ്യശാലിക്ക് ഒരു ഇ വി സ്കൂട്ടറും  പ്രോത്സാഹന സമ്മാനങ്ങളും നൽകും. മൂന്ന് മാസത്തിനുശേഷം സൂപ്പർ ബംബർ സമ്മാനമായി ഒരു ഇ വി കാർ, അഞ്ച് ഇൻവെർട്ടർ എ സി, 5 വാഷിങ്ങ് മെഷിൻ, 5 ആൻഡ്രോയ്ഡ് ടി വി എന്നിവയും 5000 പ്രോത്സാഹന സമ്മാനങ്ങളും നൽകും. 

മാളയിൽ നടന്ന  യോഗത്തിൽ   യഥാക്രമം കൂടുതൽ  ബ്രോഡ് ബാൻഡ് കണക്ഷൻ നൽകിയ മറ്റ് ഓപ്പറേറ്റർമാരെയും യോഗത്തിൽ അനുമോദിച്ചു.  കെ സി സി എൽ  എം ഡി പി. പി.  സുരേഷ്, സിഒഎ ജില്ലാ സെക്രട്ടറി പി . ആന്റണി എന്നിവർ ചേർന്ന് സമ്മാന ദാനം നിർവ്വഹിച്ചു. സിഒഎ  മാള മേഖല സെക്രട്ടറി  സി.പി   പ്രദീപ്, പ്രസിഡന്റ് പി. എസ്. സുബിതൻ, മാള കേബിൾ വിഷൻ എംഡി ജിജോ ജോസഫ്, മാള കേബിൾ വിഷൻ പാർട്ണർ പി. എം. സുമേഷ് എന്നിവർ സംസാരിച്ചു. മാള കേബിൾ വിഷൻ പാർട്ണർമാർ, ഓപ്പറേറ്റർമാർ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു

Leave A Comment