വല്ലക്കുന്ന് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
ആളൂർ: വല്ലക്കുന്ന് ചിറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ആളൂർ സ്വദേശി കോക്കാട്ട് വീട്ടിൽ 51 വയസുള്ള കോളിൻസ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആളൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ആളൂർ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പോൾ കോക്കാട്ടിൻ്റെയും മുൻ ജില്ലാ പഞ്ചായത്തംഗം കാതറിൻ പോളിൻ്റെയും മകനാണ് കോളിൻസ്. ഇന്നലെ രാത്രി പെട്രോൾ അടിക്കുന്നതിനായി ഇരുചക്രവാഹനുമായി വീട്ടിൽ നിന്നിറങ്ങിയതാണെന്ന് പറയുന്നു. രാത്രി ഏറെയായിട്ടും കാണാത്തതിനെ തുടർന്നും വിവരം ഒന്നും ലഭിക്കാതായതിനെ തുടർന്ന് ആളൂർ പോലീസിൽ വിവരം അറിയിക്കുകയും രാത്രി മുതൽ പോലിസ് അന്വേക്ഷണം നടത്തി വരികേയാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇയാൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ചിറയിൽ നിന്നും പോലിസ് തിരച്ചിൽ നടത്തി കണ്ടെത്തി. ആളൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
Leave A Comment