കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ദമ്പതികള്‍ക്ക് പരിക്ക്
വേലൂപ്പാടം: പുലിക്കണ്ണി റോഡില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ദമ്പതികള്‍ക്ക് പരിക്കേറ്റു. വേലൂപ്പാടം പൗണ്ട് സ്വദേശികളായ കുറിയോടത്ത് വീട്ടില്‍ അലിയാര്‍, ഭാര്യ മാഷിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയ്ക്ക് കെഎഫ്ആര്‍ഐയ്ക്ക് സമീപമായിരുന്നു അപകടം. ടാപ്പിങ് തൊഴിലാളികളായ ഇരുവരും ജോലിയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബൈക്കിൽ കാട്ടുപന്നി പാഞ്ഞുവന്ന് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണാണ് രണ്ടാൾക്കും ഗുരുതരമായി പരിക്കേറ്റത്. റോഡിൽ കിടന്ന ഇരുവരെയും നാട്ടുകാരാണ് തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.
Leave A Comment