മാളയിൽ വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു
മാള: വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മാള ചെന്തുരുത്തി അറക്കപ്പറമ്പിൽ ഗോവിന്ദൻ മകൻ 58 വയസുള്ള രവിയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ മാള കെ എസ് ആർ ടിസി ബസ് സ്റ്റാൻഡിന് സമീപം ആയിരുന്നു അപകടം.
മാള ടൗണിൽ നിന്നും പൊയ്യ ഭാഗത്തേക്ക് പോവുകയായിരുന്ന രവിയുടെ ബൈക്കും പൊയ്യയിൽ നിന്നും കെ. കെ. റോഡിലേക്ക് തിരിയുകയായിരുന്ന കാറും ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ രവിയെ ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.
Leave A Comment