മാള തിരുത്തയിൽ ഭിന്നശേഷിക്കാരനായ യുവാവ് കനാലിൽ മുങ്ങിമരിച്ചു
മാള: കുഴൂർ തിരുത്തയിൽ ഭിന്നശേഷിക്കാരനായ 22 കാരൻ കനാലിൻ്റെ കുഴിയിൽ വീണ് മരിച്ചു. നെടുമ്പിള്ളി വീട്ടിൽ സുധാകരന്റ മകൻ കൃഷ്ണദാസ് ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് 6 മണിയോടു കൂടിയാണ് സംഭവം നടന്നത്. കൃഷ്ണദാസിനെ വീട്ടിൽ കാണാതെ വന്നതോടെ അയൽവാസികൾ നടത്തിയ തിരച്ചിലിൽ ആണ് കൃഷ്ണദാസിനെ കനാലിൻ്റെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടനെ തന്നെ മാള ബിലിവേഴ്‌സ് എൻ സി എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Leave A Comment