കൊടുങ്ങല്ലൂരിൽ നിയന്ത്രണം വിട്ട കാർ ബസിൽ ഇടിച്ചു, ബസ് യാത്രക്കാരായ 6 പേർക്ക് പരിക്ക്
കൊടുങ്ങല്ലൂർ: നിയന്ത്രണം വിട്ട കാർ ബസിൽ ഇടിച്ചു, ബസ് യാത്രക്കാരായ ആറ് പേർക്ക് പരിക്കേറ്റു, കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.ശൃംഗപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം
ഇന്നലെ വൈകീട്ടായിരുന്നു അപകടം.
കൊടുങ്ങല്ലൂരിൽ നിന്നും പറവൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ജയലക്ഷ്മി എന്ന ബസിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നുവെങ്കിലും യാത്രക്കാർക്ക് പരിക്കില്ല.
കാറോടിച്ചിരുന്നയാൾക്ക് തലചുറ്റൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് സൂചന.
Leave A Comment