പ്രാദേശികം

അന്നമനട മേലഡൂരിൽ മിന്നൽ ചുഴലി; കേബിള്‍ വൈദ്യതി ഇന്റര്‍നെറ്റ്‌ ബന്ധം തകരാറില്‍, പരക്കെ നാശം

അന്നമനട: അന്നമനട മേലഡൂരിൽ  മിന്നൽ ചുഴലി. ഇന്ന് രാവിലെ ഉണ്ടായ മിന്നൽ ചുഴലിയിൽ  മേലഡൂരിൽ   കനത്ത നാശം. മരങ്ങൾ കട  പുഴകി വീണ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. പ്രദേശത്ത് കേബിൾ- വൈദ്യുതി ബന്ധം തകരാറിലായി . മതിലുകളും വാഹനങ്ങളും  തകർന്നു. വീടുകളുടെയും സ്ഥാപനങ്ങളുടെയും  ഷീറ്റുകൾ പറന്ന് പോയി. വീടുകളിലേക്ക് വെള്ളം കയറി.  

മാള വലിയപറമ്പ് കുഴൂർ റോഡിൽ മരം വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഐടിഐ പുതിയ റോഡിലും ഗതാഗത തടസം നേരിട്ടു. കനത്ത മഴയിലും കാറ്റിലും മാളയിലും പരിസര പ്രദേശങ്ങളിലും  വൻ നാശ നഷ്ടം. വടമ, പ്ലാവിൻമുറി, ഭാഗങ്ങളിൽ മരം വീണ്  വൈദ്യുതി ലൈൻ പൊട്ടി  മാളയിലും പരിസര പ്രദേശങ്ങളിലും  വൈദ്യുതി വിതരണം തടസപ്പെട്ടു. വീടുകൾ തകർന്നു.വട്ടക്കോട്ടയിൽ വീടിന് മുകളിൽ  പ്ലാവ് വീണ്     ചെന്തുരുത്തി ഗോപിയുടെ  വീട് തകർന്നു. തെങ് വീണ്  കല്ലിക്കാട്ടിൽ ഷിജുവിന്റെ വീട് തകർന്നു. 

താഴേക്കാട് ആൽ മരം റോഡിലേക്ക് വീണു  വൈദ്യുതി കേബിൾ ബന്ധം വിഛേദിക്കപ്പെട്ടു. പൊയ്യ, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍, കോണത്തുകുന്ന് പ്രദേശങ്ങളിലും മരം വീണ് വൈദ്യുതി തടസപ്പെടുകയും കേബിള്‍ ഇന്റര്‍നെറ്റ്‌ ബന്ധം വിഛെദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Leave A Comment