ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലേക്ക് ഇലക്ട്രിക് പോസ്റ്റ് വീണു; മാള സ്വദേശിയായ യുവാവിന് പരിക്കേറ്റു
ആളൂർ: താഴെക്കാട് ആൽത്തറ ജംഗ്ഷന് സമീപത്ത് വച്ച് ഇലക്ട്രിക് പോസ്റ്റ് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലേക്ക് വീണു യുവാവിന് പരിക്കേറ്റു. മാള വടമ സ്വദേശിയായ ആലേക്കാട്ട് വീട്ടിൽ അഭിലാഷിനാണ് കാൽമുട്ടിന് പരിക്കേറ്റത്. പരിക്കേറ്റ അഭിലാഷിനെ ഉടൻതന്നെ മാളയിലെ ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടത് കാൽമുട്ടിന്റെ ചിരട്ടക്കു പൊട്ടലേറ്റ അഭിലാഷിനെ ഉടൻതന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
Leave A Comment