റോഡ് സുരക്ഷ - ഡോ. രാജു ഡേവിസ് ഇന്‍റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് അവാര്‍ഡ്
മാള: പോപ്പുലര്‍ കൂറ്റുക്കാരൻ ഗ്രൂപ്പും, എസ്‌സിഎംഎസ് ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനും ചേര്‍ന്ന് നടത്തിയ സുരക്ഷിത് മാര്‍ഗ്ഗ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച റോഡ് സുരക്ഷ പ്രോജക്ച് മത്സരത്തില്‍ ഡോ. രാജു ഡേവിസ് ഇന്‍റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളായ അമേയ കെ.എന്‍ , ജോവാന്‍ വര്‍ഗ്ഗീസ് എന്നിവരുടെ ടീമിനു ഏറ്റവും നല്ല പ്രൊജക്ടിനുള്ള 1-ാം സമ്മാനവും 50,000 ക യും ലഭിച്ചു.
റോഡിന്‍റെ വേഗപരിധിയ്ക്ക് അനുസരിച്ച് വാഹനങ്ങള്‍ വേഗത സ്വയം കുറച്ച് റോഡപകടങ്ങളുടെ നിരക്ക് താരതമ്യേന കുറക്കുന്നതിനുള്ള ഉപകരണത്തിന്‍റെ മാതൃക നിര്‍മ്മിച്ചതിനാണ് കുട്ടികള്‍ സമ്മാനത്തിന് അര്‍ഹരായത്. അവാര്‍ഡ് എറണാകുളത്തുവച്ചു നടന്ന ചടങ്ങില്‍ മന്ത്രി പി. രാജീവില്‍ നിന്ന് വിദ്യാര്‍ത്ഥിനികള്‍ ഏറ്റുവാങ്ങി..
അമേയ ആലത്തൂര്‍ കുഞ്ഞിപ്പറമ്പില്‍ വീട്ടില്‍ നിരീഷിന്‍റെയും ആതിരയുടെയും മകളും , ജോവാന്‍ വര്‍ഗ്ഗീസ് മതിലകം കല്ലറയ്ക്കല്‍ വീട്ടില്‍ വര്‍ഗ്ഗീസ്, ശോഭന എന്നിവരുടെ മകളുമാണ്.
Leave A Comment