സമ്പാളൂർ ഞറളക്കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കാടുകുറ്റി: സമ്പാളൂർ ഞറളക്കടവ് പാലത്തിൽ നിന്നും ചൊവ്വാഴ്ച രാവിലെ പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുത്തൻചിറ ഉല്ലാസ് നഗർ രാമകൃഷ്ണൻ മകൻ പണിക്കശ്ശേരി വീട്ടിൽ സുഗതൻ (54) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് നാട്ടുകാർ പുഴയിൽ മൃതദേഹം പൊന്തിയ നിലയിൽ കണ്ടത്. ഉടൻ വിവരം അറിയിച്ചതോടെ ചാലക്കുടി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം കരയ്ക്ക് എത്തിച്ചു. മാള പോലീസ് സംഭവസ്ഥലത്തെത്തി നിയമ നടപടികൾ ആരംഭിച്ചു.
ചൊവ്വാഴ്ച ബൈക്കിൽ എത്തിയ സുഗതൻ (54) പാലത്തിന് സമീപം വാഹനം നിർത്തിയശേഷം, പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. ബൈക്കിൽ നിന്നും ഇയാളുടേതായി കരുതുന്ന ഐഡി കാർഡ് പോലീസ് കണ്ടെത്തി ബന്ധുക്കളെ വിവരം അറിയിച്ചിരുന്നു. ഫയർഫോഴ്‌സും സ്കൂബ ഡൈവേഴ്‌സും 2 ദിവസമായി നടത്തിയ തിരച്ചിലിനോടുവിൽ ഇന്ന് രാവിലെയാണ് പാലത്തിന്റെ 200മീറ്റർ അകലെ മൃതദേഹം കണ്ടെത്തിയത്. മാള പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ചിത്രകാരൻ ആയിരുന്നു സുഗതൻ.
Leave A Comment