അഷ്ടമിച്ചിറയിൽ വാഹനാപകടം; ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു, ഡ്രൈവർ ഉൾപ്പെടെ 3 പേർക്ക് പരിക്ക്
മാള: മാള അഷ്ടമിച്ചിറയിൽ വാഹനാപകടം. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. ഓട്ടോ ഡ്രൈവർ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. കുണ്ടായി ഭാഗത്ത് നിന്ന് മാള ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ ബോർഡിൽ ഇടിച്ച് മറിയുകയായിരുന്നു.അപകടത്തിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന അഷ്ടമിച്ചിറ സ്വദേശിയായ കവണപ്പിള്ളി വീട്ടിൽ വിനോദിന് ഗുരുതര പരിക്കേറ്റു. തലയ്ക്കും, വാരിയെല്ലിനും പരിക്കേറ്റ വിനോദിനെ ആദ്യം കുണ്ടായിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിനോദിന്റെ തലയിൽ സ്റ്റിച്ച് ഇട്ടിട്ടുണ്ട്, വാരിയെല്ല് ഒരെണ്ണം ഒടിഞ്ഞിട്ടുണ്ട്. നിസ്സാര പരിക്കേറ്റ ഓട്ടോ ഡ്രൈവറേയും ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരനെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Leave A Comment