കൊടകരയിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിക്ക് തീ പിടിച്ചു
കൊടകര: പാറേക്കാട്ടുകരയിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിക്ക് തീ പിടിച്ചു. പാറേക്കാട്ടുകരയിലെ കിടക്ക നിർമാണശാലയിലേക്ക് നിർമാണ സാമഗ്രികളുമായി വന്ന ലോറിക്കാണ് തീ പിടിച്ചത്. ഇലക്ടിക് ലൈനിൽ തട്ടിയതിനെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്ന് സംശയിക്കുന്നു.കൊടകര സഹൃദയ കോളജിന് സമീപത്ത് വെച്ച് ലോറിയുടെ പുറക് വശത്തു നിന്ന് പുക ഉയരുന്നത് കണ്ട് പുറകെ വന്ന ബൈക്ക് യാത്രക്കാരൻ ലോറി ഡ്രൈവറെ അറിയിക്കുകയായിരുന്നു തുടർന്ന് ഡ്രൈവർ ഭാഗ്യരാജ് വീടുകൾ കുറവുള്ള ഭാഗത്ത് ലോറി നിർത്തി. ചാലക്കുടിയിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. ആളൂർ പോലീസും സ്ഥലത്തെത്തി. ലോറിയിലുണ്ടായിരുന്ന 45 ബണ്ടിൽ നിർമാണ സാമഗ്രികളിൽ 27 ബണ്ടിൽ കത്തി നശിച്ചു.
Leave A Comment