പ്രാദേശികം

കൊടുങ്ങല്ലൂരിൽ അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് പ്രതി കുളത്തിൽ ചാടി

കൊടുങ്ങല്ലൂർ: അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് പ്രതി കുളത്തിൽ ചാടി.
ഏറെ സമയത്തെ അനുനയ ശ്രമത്തിനൊടുവിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു.
കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി വടക്കൻ വീട്ടിൽ ആഷിക്കാണ് പൊലീസിനെ വട്ടം കറക്കിയത്.

സൈബർ കേസിൽ വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് ഇയാൾ ചന്തപ്പുരയിലെ ദളവാ കുളത്തിൽ ചാടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ ഫയർഫോഴ്സ് ഇയാൾക്ക് ലൈഫ് റ്റ്യൂബ് ഇട്ടു നൽകി. തുടർന്ന് പൊലീസും ഫയർഫോഴ്സും ഇയാളെ അനുനയിപ്പിച്ച് കരയ്ക്കു കയറ്റുകയായിരുന്നു.

Leave A Comment