പ്രാദേശികം

ചെങ്ങമനാട് പഞ്ചായത്ത്‌ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

ചെങ്ങമനാട് : ചെങ്ങമനാട് പഞ്ചായത്തിന്‍റെ വിദ്യാഭ്യാസ അവാർഡുകൾ അൻവർ സാദത്ത് എം.എൽ.എ. വിതരണം ചെയ്തു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച 111 പേർക്കാണ് അവാർഡുകൾ നൽകിയത്.

പഞ്ചായത്ത് പ്രസിഡൻറ് സെബ മുഹമ്മദലി അധ്യക്ഷയായി. വൈസ് പ്രസിഡൻറ് ഷാജൻ എബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം എം.ജെ. ജോമി, അമ്പിളി ഗോപി, ദിലീപ് കപ്രശ്ശേരി, അമ്പിളി അശോകൻ, നൗഷാദ് പാറപ്പുറം, ഷക്കീല മജീദ്, ലത ഗംഗാധരൻ, ടി.വി. സുധീഷ്, കെ.എച്ച്. സാദിഖ്‌ എന്നിവർ പങ്കെടുത്തു.

Leave A Comment