പ്രാദേശികം

ബൈക്കിന് കുറുകെ തെരുവ് നായ ചാടി : രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

ചാലക്കുടി: വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകെ തെരുവുനായ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര സ്വദേശികളായ കള്ളിയത്തുപറമ്പില്‍ അലോഷ്യസ് ജോയ്, കണ്ണംമ്പിള്ളി എബിന്‍ വര്‍ഗ്ഗീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വ പകല്‍ 9ഓടെ പോട്ട പാപ്പാളി ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം.

പുല്ലൂര്‍ ഐടിസി യിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഐടിസി യിലേക്ക് പോകുന്നവഴി അപ്രതീക്ഷിതമായാണ് തെരുവ് നായ ബൈക്കിന് മുന്നിലേക്ക് ചാടിയത്. ഇതോടെ നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. ആ സമയം ദേശീയപാതയിലൂടെ മറ്റ് വാഹനങ്ങള്‍ വരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കൈകള്‍ക്കും കാലുകള്‍ക്കും പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിച്ച് പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. ഇടിയുടെ അഘാതത്തില്‍ തെരുവ് നായ ചാവുകയും ചെയ്തു.

Leave A Comment