കൊടുങ്ങല്ലൂരിൽ യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ യുവാവിനെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂറ്റ് നായ്ക്കുളം കിഴക്കൂട്ട് തുളസിദാസിൻ്റെ മകൻ ഗോകുൽ (27) ആണ് പന്തലാലുക്കൽ ക്ഷേത്രത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷേത്ര ദർശനത്തിന് ദിവസവും വന്നിരുന്ന ഗോകുൽ ഇന്ന് രാവിലെ എട്ടരയോടെയാണ് ക്ഷേത്രത്തിൽ എത്തിയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ കുള കടവിൽ ഇയാൾ ധരിച്ചിരുന്ന വസ്ത്രം കണ്ടെത്തുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ ഫയർ ഫോഴ്സ് എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പുറത്തെടുത്തു കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Leave A Comment