കാരുമാത്ര ഗ്രാമോത്സവം സമാപിച്ചു, മിഴിവേകി മെഗാ തിരുവാതിര
കോണത്ത്കുന്ന് : വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് കാരുമാത്ര ഗ്രാമോത്സവം സമാപിച്ചു. സമാപന ദിവസം അരങ്ങേറിയ മെഗാ തിരുവാതിര ശ്രദ്ധേയമായി. സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്പി കെ ഡേവിഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ്, വാർഡ് മെമ്പർ ഷറഫുദ്ധീൻ ടി കെ, കെ ഉണ്ണികൃഷ്ണൻ, ഫൈസൽ എം എ, കെ എൻ ഉണ്ണികൃഷ്ണൻ, യൂനസ് എ എ, ഷഫീർ കാരുമാത്ര, അലിയാർ പി എം, പ്രശോബ് പി പി, സിന്ധു സജീവൻ, സബീല ഫൈസൽ എന്നിവർ സംസാരിച്ചു.
Leave A Comment