പ്രാദേശികം

രോഗികളുണ്ട്, വേണ്ടത്ര ഡോക്ടർമാരില്ല ; വലഞ്ഞ് കൊടകര ആരോഗ്യകേന്ദ്രം

കൊടകര : കൊടകര കുടുംബാരോഗ്യ കേന്ദ്രത്തിൽ  
രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടും  ചികിത്സ നൽകാൻ വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തത്  പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നു.  സാധാരണ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ കൊടകര കുടുംബാരോഗ്യ കേന്ദ്രത്തിലെ  ഡോക്ടർമാരുടെ അഭാവം  രോഗികളെ വലയ്ക്കുകയാണ്. 

കൊടകര കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ രണ്ട് ഡോക്ടർമാരും ഉച്ചതിരിഞ്ഞ് പഞ്ചായത്ത് ദിവസ വേതന അടിസ്ഥാനത്തിൽ നിയമിച്ച ഒരു ഡോക്ടറുടെ സേവനവുമാണ് ഇപ്പോൾ ലഭ്യമാകുന്നത്. പല ദിവസങ്ങളിലും ആരോഗ്യവകുപ്പിൻ്റെ വിവിധ പ്രവർത്തനങ്ങൾക്കായി ഒരു ഡോക്ടർക്ക്  പുറത്ത് പോകേണ്ട അവസ്ഥ വന്നാൽ വെട്ടിലാകുന്നത് നിർധനരായ രോഗികളാണ് .

 പലപ്പോഴും മണിക്കൂറുകളോളം  വരി നിന്നിട്ടാണ് ഡോക്ടറെ കാണുവാൻ സാധിക്കുന്നതെന്നും  രോഗികൾ പറയുന്നു. ഇതുമൂലം  പല രോഗികളും  സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ട അവസ്ഥയാണ് ഉള്ളത്. സമീപ പഞ്ചായത്തുകളിൽ നിന്ന് പോലും  ദിവസവും നൂറുകണക്കിന് രോഗികൾ  ആശ്രയിക്കുന്ന ഈ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ എണ്ണവും സൗകര്യങ്ങളും   വർധിപ്പിക്കണമെന്നാണ് ചികിത്സ തേടി  എത്തുന്നവരുടെ ആവശ്യപ്പെടുന്നത്.

Leave A Comment