പ്രാദേശികം

താഴേക്കാട് സെന്റ്‌ സെബാസ്റ്റ്യന്‍സ് തീര്‍ഥാടന ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

ആളൂര്‍: താഴേക്കാട് സെന്റ്‌ സെബാസ്റ്റ്യന്‍സ്  തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ കുരിശിന്‍റെ പുകഴ്ച്ചയുടെ തിരുനാളിന് കൊടിയേറി. ആര്‍ച്ച് പ്രീസ്റ്റ് ഡോക്ടര്‍ ലാസര്‍ കുറ്റിക്കാടന്‍ കൊടിയേറ്റം നിര്‍വ്വഹിച്ചു. തുടര്‍ന്ന് പഴയ പള്ളിയിലെ നൂറു കിലോ തൂക്കം വരുന്ന   തേക്കില്‍ നിര്‍മ്മിച്ച പ്രധാന  കുരിശ്  പള്ളി നടയില്‍ പ്രതിഷ്ഠിച്ചു. ഞായറാഴ്ച തിരുനാള്‍ ദിനത്തില്‍  മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ കര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി ഉണ്ടാകും. വൈകീട്ട് നടക്കുന്ന പൊതു സമ്മേളനം ബിഷപ്പ് ഉദ്ഘാടനം ചെയ്യും.

Leave A Comment