'ഓർമ്മ മറയുന്നവർക്കൊപ്പം', ക്യാമ്പയിന് നാളെ തുടക്കമാകും
കുന്നുകര : കളമശ്ശേരി മണ്ഡലത്തെ ഡിമെൻഷ്യ സൗഹൃദമാക്കുക എന്ന ലക്‌ഷ്യത്തെ മുൻനിർത്തി "ഓർമ്മ മറയുന്നവർക്കു ഒപ്പം കളമശ്ശേരി“എന്ന ക്യാമ്പയിൻ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എലൂർ നഗരസഭ ടൗൺഹാളിൽ ബുധനാഴ്ച്ച ( സെപ്റ്റംബർ 21 ) രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും.
ലോക അൽഷിമേഴ്‌സ് ദിനമാണ് സെപ്റ്റംബർ 21. പദ്ധതിയുടെ അതിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ, ഏലൂർ നഗരസഭയുടെ നേതൃത്വത്തിൽ ഏലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെമ്മറി ക്ലിനിക് ആരംഭിക്കും.
കൊച്ചിൻ ശാസ്ത്ര സാങ്കതിക സർവകലാശാലയിലെ യുവജനക്ഷേമ വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ ഭരണകൂടവും, സാമൂഹ്യ നീതി വകുപ്പും , കൊച്ചി സർവകലാശാലയിലെ സെന്റർ ഫോർ ന്യൂറോസയൻസിന്റെ പ്രജ്ഞയും സംയുക്തമായി നടപ്പിലാക്കുന്ന സംസ്ഥാന സർക്കാരിന്റെ ബോധി പദ്ധതിയാണ് ക്യാമ്പയിന് വേണ്ട സാങ്കതിക സഹായവും, വിജ്ഞാന പിന്തുണയും നൽകുന്നത്.
ചടങ്ങിൽ ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി സുജിൽ അധ്യക്ഷത വഹിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ പ്രൊ. കെ.എൻ മധുസൂധനൻ മുഖ്യാതിഥി ആകും. സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ . പി ജി ശങ്കരൻ , വൈസ് ചെയർപേഴ്സൺ ലീലാ ബാബു, ബോധിയുടെ മാസ്റ്റർ ട്രെയ്നറും, സൈക്കോളജിസ്റ്റുമായ ബിബി ഡൊമിനിക് ഐക്കര , വാർഡ് കൗൺസിലർ അംബിക ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
Leave A Comment