പ്രാദേശികം

ടിപ്പറും ഓട്ടോറിക്ഷയും കൂട്ടി ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്

പുത്തൻചിറ:  ടിപ്പറും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടി   ഇടിച്ച്  അപകടം, മൂന്ന് പേർക്ക് പരിക്ക്.   മങ്കിടി ജങ്ഷനിൽ  ഇന്ന്  ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ഇരു ദിശകളില്‍  നിന്നും  വരികയായിരുന്ന  ഓട്ടോറിക്ഷയും ടിപ്പറും തമ്മില്‍   ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കും ,  രണ്ടു  യാത്രക്കാര്‍ക്കും   പരിക്ക് പറ്റി.

 ഓട്ടോറിക്ഷ ഡ്രൈവർ കാടുകുറ്റി വട്ടോളി പറമ്പിൽ കൃഷ്ണൻ മകൻ ശിവപ്രസാദ് (25), ഓട്ടോ യാത്രക്കാരായ അന്നനാട് ചേലപറമ്പൻ ശശിധരൻ മകൻ ശരത് (26), കാടുകുറ്റി മൂത്തേടത്ത് സുബ്രൻ മകൻ നിധിൻ (27) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ മൂന്ന് പേരെയും ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓറ്റോറിക്ഷ ഡ്രൈവര്‍ക്ക് സാരമായി  പരിക്ക് പറ്റിയിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍  ഓട്ടോറിക്ഷ പൂർണ്ണമായും നശിച്ചു.  ടിപ്പറിന് ഭാഗികമായി  കേടുപാടുകള്‍ സംഭവിച്ചു. മാള പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Leave A Comment