പ്രാദേശികം

'സ്വാഭക്തി സിദ്ധന്മാരെ തകർക്കണം', കുണ്ടൂരിലെ മന്ത്രവാദിക്കെതിരെ ബിജെപി

കുഴൂർ : കുണ്ടൂരിൽ പോക്സോ കേസിൽ അറസ്റ്റിലായ മന്ത്രവാദി ഇപ്പോഴും പൂജയുടെ പേരിൽ ചൂഷണം തുടരുന്നതായി ആക്ഷേപം. മാളയിലെ ബിജെപി - യുവമോർച്ച പ്രവർത്തകരാണ് ആക്ഷേപവുമായി രംഗത്ത് വന്നിരിക്കുന്നത്. ആഭിചാര ക്രിയകൾ നടത്തി വിശ്വാസികളെ ചൂഷണം ചെയ്യുന്ന സ്വാഭക്തി സിദ്ധന്മാരെ തകർക്കണമെന്ന് മാള യുവമോർച്ച ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ ആഹ്വാനം ചെയ്യുന്നു. ഒപ്പം ഒരു വീഡിയോയും അനുബന്ധമായി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

നാളെ വൈകീട്ട് ആഭിചാര കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും മറ്റൊരു പോസ്റ്ററിൽ ഉണ്ട്‌.



ഫേസ് ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണരൂപം

അദ്ഭുത സിദ്ധന്‍, പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങളില്‍ നാണയം വെച്ച് ആഭിചാര ക്രിയ,പോക്‌സോ കേസില്‍ അറസ്റ്റിലായ മന്ത്രവാദി കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവ് ആഭിചാര ക്രിയകളുടെ നേർകാഴ്ച്ച.സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പരസ്യം ചെയ്താണ് രാജീവ് വിശ്വാസികളെ വലയിലാക്കുന്നത് . ഇയാളുടെ വീടിനോട് ചേർന്നുള്ള സ്ഥലത്താണ് ആഭിചാരക്രിയ ചെയ്യുന്നത്. വിചിത്രമായ പൂജാ രീതികളാണ് ഇയാള്‍ പിന്തുടര്‍ന്നിരുന്നതു സമ്പത്തിക, സാമൂഹിക, ആരോഗ്യ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ കണ്ടെത്തി ചുഷണം ചെയ്യുവാൻ പൂജയെന്ന പേരില്‍ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കും.

ഇലന്തൂർ ഇരട്ട നരബലി കേസ് നടന്ന കേരളത്തിൽ  ഹിന്ദു ആചാരങ്ങളെ അങ്ങേയറ്റം അവഹേളിച്ചു സ്വന്തം താല്പര്യത്തിനു വേണ്ടി ആചാരങ്ങൾ ഉണ്ടാകുന്ന ഇതുപോലെയുള്ള അച്ഛൻ സ്വാമി
മാരെ ജനങ്ങൾ കണ്ടില്ല എന്നു നടിക്കരുത്.
തകർക്കണം ഇതുപോലെയുള്ള സ്വാഭക്തി സിദ്ധൻമാരെ....

Leave A Comment