പ്രാദേശികം

കല്ലേറ്റുംകരയില്‍ യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചനിലയില്‍

ആളൂര്‍: കല്ലേറ്റുംകര മേല്‍പ്പാലത്തിന് സമീപം യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശി മാമ്പഴത്ത് രഘുവിന്റെ മകന്‍ രഞ്ജിത്ത് (33)ണ് മരിച്ചത്. 

രാവിലെ കെട്ടിടത്തിനോട് ചേര്‍ന്നുള്ള കിണറിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആളൂര്‍ പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. തൃശൂര്‍ മെഡിക്കല്‍കോളജില്‍ സൂക്ഷിച്ചിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Leave A Comment