പ്രാദേശികം

'ഒരുവട്ടംകൂടിയാ തിരുമുറ്റത്ത്..', ഐരാണിക്കുളം സ്കൂളിൽ പൂർവ്വവിദ്യാർഥികൾ

ഐരാണിക്കുളം: ഹൈസ്കൂളില്‍   എസ്എസ്എല്‍സി 1975 ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടന്നു.  അമ്പതിൽപരം പേർ 47 വർഷങ്ങൾക്ക് ശേഷം  ഒത്തുകൂടി   ഗതകാല സ്മരകണകൾ  പങ്ക് വച്ചു. അഞ്ച്   ക്ലാസ്സുകളിലായി ഉണ്ടായിരുന്നവരാണ് ഒത്തുകൂടിയത്. 

പ്രധാന അദ്ധ്യാപിക  മെജോ പോൾ, ഇന്ദുലേഖ ,പി. ടി. എ . പ്രസിഡന്റ് സോജൻ,പൂര്‍വ്വ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി പി. വി. അരുൺ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്   പി. പി. മുരളീധരൻ, കെ. പി. ഉണ്ണികൃഷ്ണൻ, കെ. എസ്. മുരളീധരൻ, കെ. ജി. നന്ദകുമാർ, ടി. ഐ. രാജാഗോപാൽ, കെ. എൻ. രവി,എൻ. ഉണ്ണികൃഷ്ണൻ, പി.ഡി.നാരായണൻ, പി. വി. ശ്രീദേവി, . ലതിക ചന്ദ്രശേഖരൻ എന്നിവരുൾപ്പെടുന്ന കമ്മറ്റിയെ തിരഞ്ഞെടുത്തു.

Leave A Comment