അന്നമനടയില്‍ കോൺഗ്രസ് ജനപ്രതിനിധികളുടെ ഉപവാസ സമരം
മാള: അന്നമനട ഗ്രാമ പഞ്ചായത്തിലെ വികസന മുരടിപ്പിനും കെടുകാര്യസ്ഥതയ്ക്ക് അഴിമതിക്കും എതിരെ അന്നമനട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജനപ്രതിനിധികളുടെ ഉപവാസ സമരം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. നിർമ്മൽ സി പാത്താടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് ശ്രീ പി ഡി ജോസ് ഉദ്ഘാടനം നിർവഹിച്ചു. ഡിസിസി സെക്രട്ടറി അബ്ദുൽ കരിം സമാപന ഉദ്ഘാടനം നിർവഹിച്ചു. കെപിസിസി മെമ്പർ അഡ്വ. ഷോൺ പെല്ലിശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
Leave A Comment