പന വെട്ടി മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് അറുപത്തിനാലുകാരന് ദാരുണാന്ത്യം
പറവൂർ: പന വെട്ടി മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് അറുപത്തിനാലുകാരന് ദാരുണാന്ത്യം. ചാലാക്ക വിതയത്തിൽ റാഫേൽ (64) ആണ് മരിച്ചത്. തേലത്തുരുത്തിൽ പന വെട്ടിമാറ്റാൻ വെട്ടുകാരനെ കൊണ്ടുവന്ന് പനയുടെ അടിഭാഗം വാളിന് മുറിച്ചശേഷം വടം വലിക്കുന്നതിനിടെ യായിരുന്നു അപകടം.പന മറിയുന്നത്കണ്ട് ഓടി മാറാൻ ശ്രമിക്കുമ്പോൾ റാഫേൽ കാൽതെന്നി വീഴുകയും പന ദേഹത്ത് പതിക്കുകയുമായിരുന്നു. ഉയരം കൂടിയ പനയിൽ കെട്ടിയിരുന്ന വടത്തിന് നീളം കുറവായിരുന്നു.
ചാലാക്ക ശ്രീ നാരായ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മൃതദേഹം പറവൂർ ഗവ: ആശുപത്രി മോർച്ചറി യിൽ.
Leave A Comment