ലഹരിക്കെതിരെ ചെങ്ങമനാട് ബോധവൽക്കരണ സൈക്കിൾ റാലി
ചെങ്ങമനാട് : ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി
ചെങ്ങമനാട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കപ്രശ്ശേരി ഐ.എച്ച്.ആർ.ഡി മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൻ്റെ സഹകരണത്തോടെ ബോധവത്കരണ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് സെബ മുഹമ്മദലി റാലി ഫ്ളാഗ് ഓഫ് നിർവഹിച്ചു. കപ്രശ്ശേരി ഐ.എച്ച്.ആർ.ഡി മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൻ്റെ പരിസരത്തുനിന്ന് ആരംഭിച്ച റാലി പഞ്ചായത്ത് ഓഫീസിന് സമീപത്ത് അവസാനിപ്പിച്ചു.സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാജൻ എബ്രഹാം അധ്യക്ഷത വഹിച്ചു. കപ്രശ്ശേരി ഐ.എച്ച്.ആർ.ഡി മോഡൽ ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ
പ്രിൻസിപ്പൽ സി.സന്ധ്യ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്തംഗം ദിലീപ് കപ്രശ്ശേരി, പഞ്ചായത്തംഗങ്ങളായ നൗഷാദ് പാറപ്പുറം, ടി.വി.സുധിഷ്, ലത ഗംഗാധരൻ, നഹാസ് കളപ്പുരയിൽ, ജയ മുരളീധരൻ, പി.എൻ സിന്ധു തുടങ്ങിയവർ സന്നിഹിതരായി.
Leave A Comment