വിവാഹാഭ്യർത്ഥന നിരസിച്ചു, യുവതിയുടെ വീടിന് മുന്നിലെത്തി സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു
മാള : വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തിരുവനന്തപുരം പോത്തൻകോട് യുവതിയുടെ വീടിന് മുന്നിലെത്തി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. പൊയ്യ പുളിപ്പറമ്പ് സ്വദേശി ശ്യാംപ്രകാശാണ് (32) മരിച്ചത് . ഗുരുതര പൊള്ളലോടെ ശ്യാംപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . മലമുകൾ സ്വദേശിയായ യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു.
കഴിഞ്ഞദിവസം ഇയാൾ വിവാഹാലോചനയുമായി
യുവതിയുടെ വീട്ടിലെത്തി. എന്നാൽ വിവാഹാലോചന യുവതി നിരസിച്ചു. ഇതോടെയാണ് ശ്യാം പ്രകാശ് ആത്മഹത്യാ ശ്രമം നടത്തിയതെന്ന് പൊലീസ് വിശദീകരിച്ചു. ടെക്നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനായ ശ്യാംപ്രകാശ് നേരത്തേ വിവാഹിതനാണ്.
Leave A Comment