മനയ്ക്കലപ്പടി മാസ് ക്ലബ്ബിന്റെ നാല്‍പ്പതാം വാർഷികാഘോഷം നടന്നു.
മനയ്ക്കലപ്പടി: മനയ്ക്കലപ്പടി മാ സ് ക്ലബ്ബിന്റെ നാല്‍പ്പതാം വാർഷികാഘോഷം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എം.എം.മുകേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷത്തിന്റെ ഭാഗമായി ആദരിക്കല്‍, ഗാന്ധി സ്മൃതി, സ്നേഹ സംഗമ സന്ധ്യ, ഫുട്ബോള്‍ മേള, പ്രണയലേഖന മത്സരം, സാഹിത്യ മത്സരങ്ങള്‍, ഗാനമേള, കലാപരിപാടികള്‍ സാംസ്കാരിക സമ്മേളനം എന്നിവ നടന്നു. വെള്ളാങ്ങല്ലൂര്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനം പരിഗണിച്ച് വെള്ളാങ്ങല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക ഫ്രില്ലി വര്‍ഗ്ഗീസിന് സുഭദ്ര.വി.നായര്‍ സ്മാരക പുരസ്കാരം സമ്മാനിച്ചു.
മുന്‍ കൊച്ചിന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.ബി.മോഹനന്‍, എം.കെ.മോഹനന്‍, ഹരിലാല്‍ മനയ്ക്കലപ്പടി, സിമി റഷീദ്, കെ.കൃഷ്ണകുമാര്‍, വര്‍ഷ പ്രവീണ്‍, ശോഭന.ജി.പണിക്കര്‍ എന്നിവർ സംസാരിച്ചു.
Leave A Comment