പ്രാദേശികം

കരൂപ്പടന്ന പള്ളിനടയിൽ ജലനിധിയുടെ കുടിവെള്ള പൈപ്പ് തകരാറിലാകുന്നത് നിത്യ സംഭവമാകുന്നു

കരൂപ്പടന്ന : വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ കരൂപ്പടന്ന പള്ളിനടയിൽ ജലനിധിയുടെ കുടിവെള്ള പൈപ്പ് തകരാറിലാകുന്നത് നിത്യ സംഭവമാകുന്നു. അധികൃതരോട് പലതവണ പരാതി പറഞ്ഞിട്ടും അവഗണനയാണെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഉത്തരവാദപ്പെട്ടവർ കയ്യൊഴിയുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. പ്രധാനമായും കരാറുകാരനെ കുറ്റപ്പെടുത്തി നിസംഗത പാലിക്കുന്ന ജലനിധി അധികൃതർ പ്രശ്നത്തിന് ഉടനടി പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave A Comment