മാള പോലീസിനെതിരെ രൂക്ഷവിമർശനവുമായി ഡി വൈ എഫ് ഐ
മാള: പോലീസിനെതിരെ ഡി വൈ എഫ് ഐ. വധശ്രമ കേസിൽ പ്രതിയായ മാളയിലെ കോൺഗ്രസ് നേതാവിനെ പോലീസ് സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് ഡി വൈ എഫ് ഐ മാള മേഖല കമ്മിറ്റി പോലീസിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിട്ടുള്ളത്. മാള ഗ്രാമ പഞ്ചായത്ത് അംഗം കൂടിയായ ജോഷി കാഞ്ഞൂത്തറയെയാണ് പോലീസ് സംരക്ഷിക്കുന്നതായി ഡി വൈ എഫ് ഐ ആരോപിക്കുന്നത്.
ഒന്നരവർഷം മുമ്പ് കുഴൂരിൽ ഒരു ഡോക്ടറെ ആക്രമിച്ച കേസിൽ ജാമ്യം ഇല്ലാത്ത വകുപ്പുകൾ ചുമത്തി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിരുന്നു. തുടർന്നാണ് ജോഷി കാഞ്ഞൂത്തറ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
ജോഷി കാഞ്ഞൂത്തറയോട് അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപാകെ കീഴടങ്ങണമെന്നും, മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കണമെന്നും ആഴ്ചകൾക്ക് മുമ്പ് കോടതി നിർദ്ദേശിച്ചുവെങ്കിലും കോടതിവിധി അനുസരിച്ച് അറസ്റ്റ് ചെയ്യാന്‍ മാള പോലീസ് തയ്യാറായിട്ടില്ല എന്നാണ് ഡി വൈ എഫ് ഐ യുടെ വിമര്‍ശനം.
പോലീസ് സംവിധാനത്തെ നോക്കുകുത്തിയാക്കി സർവ്വതന്ത്രസ്വതന്ത്രനായി വിഹരിക്കുകയാണ് ജാമ്യം നിഷേധിക്കപ്പെട്ട പ്രതിയെന്നു ഡി വൈ എഫ് ഐ ആരോപിക്കുന്നു . മാള പോലീസ് സ്റ്റേഷനു തൊട്ടടുത്തുള്ള പഞ്ചായത്ത് ഓഫീസിൽ ഒൿടോബർ 21ന് നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത് മെമ്പർ കൂടിആയിട്ടുള്ള ജോഷികാഞ്ഞൂത്തറ പങ്കെടുത്തിട്ടും പ്രതിയെ കാണാനില്ലെന്ന് മട്ടിലാണ് മാള പോലീസ് പെരുമാറുന്നത്എന്നും ഡി വൈ എഫ് ഐ കുറ്റപ്പെടുത്തി.
കോടതിയെയും നിയമവ്യവസ്ഥയെയും പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് വിഹരിക്കുന്ന ജോഷി കാഞ്ഞൂത്തറയെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ പോലീസ് തയ്യാറാകാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുന്നതിന് ഡി.വൈ.എഫ്.ഐ. മാള മേഖലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിയിച്ചു.
Leave A Comment