പ്രാദേശികം

മാള വിദ്യഭ്യാസ ഉപജില്ല കായികമേള സമാപിച്ചു; മാള സെന്റ് ആന്റണീസ് എച്ച്എസ്എസിന് ചാമ്പ്യന്‍ഷിപ്പ്

ചാലക്കുടി: കാര്‍മ്മല്‍ സ്‌കൂള്‍ സ്റ്റേഡിയത്തില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടന്ന് വന്നിരുന്ന മാള വിദ്യഭ്യാസ ഉപജില്ലാ കായികമേള സമാപിച്ചു. 157പോയിന്റ് നേടി മാള സെന്റ് ആന്റണീസ് എച്ച്എസ്എസ് ചാമ്പ്യന്‍ഷിപ്പ് നേടി. 138 പോയിന്റ് വീതം നേടി മാമ്പ്ര വിഎച്ച്എസ്എസും കോട്ടക്കല്‍ എസ്എന്‍ജിഎച്ച്എസും രണ്ടാം സ്ഥാനം പങ്കിട്ടു. 93 പോയിന്റോടെ ആളൂര്‍ എസ്എന്‍വിഎച്ച്എസ് സ്‌കൂള്‍ മൂന്നാം സ്ഥാനം നേടി. 

സമാപന സമ്മേളനം ടി ജെ സനീഷ്‌കുമാര്‍ എംഎല്‍എ ഉത്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനങ്ങളും എംഎല്‍എ വിതരണം ചെയ്തു. എഇഒ കെ കെ രവീന്ദ്രന്‍ അധ്യക്ഷനായി. മാള പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പോള്‍, നഗരസഭ കൗണ്‍സിലര്‍ ബിന്ദു ശശികുമാര്‍, ടി എസ് സുരേഷ്‌കുമാര്‍, ഡേവീസ് പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Comment