പ്രാദേശികം

കലോത്സവ വേദികളിൽ വേണ്ടത് ആരോഗ്യകരമായ മത്സരം : വി ആർ സുനിൽകുമാർ എം എൽ എ

കുട്ടികളുടെ കലാമികവുകളെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നുള്ളതാണ് കലോത്സവ വേദികളുടെ ലക്ഷ്യമെന്ന് വി ആർ സുനിൽകുമാർ എം എൽ എ പറഞ്ഞു. മാള ഉപജില്ല സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യപരമായ മത്സരങ്ങൾ മാത്രമേ കലോത്സവ വേദികളിൽ ഉണ്ടാകാവൂ എന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കലോത്സവത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം സുനിൽ സുഖദ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ സിന്ധു അശോക്, പി വി വിനോദ്, റോമി ബേബി, കെ ആർ ജോജോ വിവിധ ജനപ്രതിനിധികൾ വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ എന്നിവർ സംസാരിച്ചു.

Leave A Comment