'ഇങ്ങനെയായാൽ ശരിയാവില്ല', വിധി നിർണ്ണയത്തില്‍ ആശങ്കയുമായി വിധികര്‍ത്താക്കള്‍
കുഴിക്കാട്ടുശേരി :കലാമത്സരങ്ങളിൽ കുട്ടികളുടെ പ്രകടനങ്ങൾ മോശമാകുന്നതിൽ വിധികർത്താക്കൾക്ക് ആശങ്ക. ചിട്ടയില്ലാതെയും വേണ്ടത്ര പരിശീലനം ഇല്ലാതെയുമാണ് പല കുട്ടികളും മത്സരാർത്ഥികളായതെന്ന് ജഡ്ജസ് ചൂണ്ടിക്കാട്ടുന്നു. മാള ഉപജില്ലാ സ്കൂൾ കലോത്സവത്തിലാണ് വിധികർത്താക്കൾ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞത്
മാള ഉപജില്ല സ്കൂൾ കലോത്സവത്തിലെ മത്സരങ്ങളുടെ വിധി നിർണ്ണയം നടത്തവേയാണ് വിധികർത്താക്കൾ പ്രകടനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചത്. കുട്ടികൾ വേണ്ടത്ര പരിശീലനവും ഉൾക്കാഴ്ചയും പ്രകടിപ്പിക്കുന്നില്ലെന്ന് വിധികർത്താക്കൾ ചൂണ്ടിക്കാട്ടി. ഇവിടെ നിന്ന് വിജയിച്ച് കിട്ടിയ ഗ്രേഡുമായി ജില്ലാ കലോത്സവങ്ങളിലേക്ക് എത്തുമ്പോൾ നിരാശയാകും ഫലമെന്ന് വിധി കർത്താക്കൾ പറയുന്നു.
രണ്ടാം ദിവസം കലോത്സവം സമാപിക്കുമ്പോൾ മിക്ക സ്റ്റേജുകളിലും കാണികൾ കുറവായിരുന്നു. നാടകം , നാടോടി നൃത്തം, സ്റ്റേജുകളിലാണ് താരതമ്യേന കാണികൾ ഉണ്ടായിരുന്നത്. മറ്റിടങ്ങളിൽ മത്സരാർത്ഥികളും അവരെ എത്തിച്ച അധ്യാപകരും മാത്രമായി ചുരുങ്ങി. ചില മത്സരങ്ങളിൽ മത്സരാർത്ഥികളുടെ കുറവും പ്രകടമായിരുന്നു. ഏറെ പണച്ചിലവുള്ള നൃത്ത മത്സരങ്ങളിലായിരുന്നു മത്സരാർത്ഥികളുടെ പങ്കാളിത്തം കുറവ് ദൃശ്യമായത്.കാര്യമായ പണം മുടക്കി മത്സരങ്ങളിൽ പങ്കെടുക്കുന്ന സ്‌കൂളുകളുടെ എണ്ണം കുറയുന്നതാണ് ഇതിന് കാരണം.
കോവിഡ് മൂലം കഴിഞ്ഞ 2 വർഷക്കാലം മുടങ്ങിയ കലോത്സവം ഇത്തവണ നടക്കുമ്പോൾ കലോത്സവങ്ങളോടുള്ള പൊതു സമീപനം മാറിയിട്ടുണ്ടെന്നത് തീർച്ചയാണ്. അത് എന്താണെന്നറിയാൻ കാര്യമായ ചർച്ചയും പരിശോധനയും സ്കൂൾ തലങ്ങളിൽ അനിവാര്യമാണ്.
Leave A Comment