നായ്ക്കൾക്ക് വാക്‌സിനേഷൻ നൽകിയില്ല : പറവൂർ നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ച് എൽ ഡി എഫ്
പറവൂർ: തെരുവുനായ്ക്കൾക്കും, വളർത്തുനായ്ക്കൾക്കും വാക്സിനേഷൻ നൽകണമെന്ന കൗൺസിൽ തീരുമാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ചു.
സർക്കാരിൻ്റേയും, കോടതിയുടേയും നിർദേശങ്ങൾ നഗരസഭ ഭരണാധികാരികൾ കാറ്റിൽ പറത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
വെറ്റിനറി ഉദ്യോഗസ്ഥൻമാരുടെയും, ജനപ്രതിനിധികളുടെയും, സന്നദ്ധ സംഘടനകളുടെയും യോഗം വിളിച്ചു ചേർത്ത് വാക്സിനേഷൻ പരിപാടി ഒക്ടോബർ മാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്ന് തീരുമാനമെടുത്തിരുന്നു.ഇതിനായി കലണ്ടർ തയ്യാറാക്കിയെങ്കിലും ഒരു തെരുവ് നായയെ പോലും മുനിസിപ്പൽ അതിർത്തിയിൽ ഇതുവരെ വാക്സിനേറ്റ് ചെയ്തിട്ടില്ല.
ഗവ ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥിക്കും,മുൻ മുനിസിപ്പൽ ചെയർമാൻ്റെ ബന്ധുവിനും തെരുവുനായയുടെ കടിയേറ്റിരുന്നു. നായ്ക്കളുടെ ശല്യം മൂലം റോഡിലൂടെ കാൽനടയാത്രക്കാർക്കു പോലും പോകാൻ പറ്റാത്ത സ്ഥിതിയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കൃത്യമായ മറുപടി നൽകാനാകാത്ത നഗരസഭാധ്യക്ഷയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം കൗൺസിൽ യോഗം ബഹിഷ്കരിച്ച് നഗരസഭ കവാടത്തിൽ ധർണ്ണ നടത്തി.
പ്രതിപക്ഷ നേതാവ് ടി. വി.നിഥിൻ,എൻ.ഐ. പൗലോസ്,കെ.ജെ. ഷൈൻ,ജ്യോതി ദിനേശൻ,ഇ.ജി.ശശി,
എം.കെ.ബാനർജി,സി.എസ്.സജിത,ഷൈനി രാധാകൃഷ്ണൻ, ജയദേവാനന്ദൻ എന്നിവർ സംസാരിച്ചു.
Leave A Comment