മാള ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സ്മാന്റെ താക്കീത്
മാള : ഹൈക്കോടതി ഉത്തരവുണ്ടായിട്ടും റോഡ് സൈഡിലുള്ള കൊടിമരങ്ങളും ഷെഡുകളും, സ്തൂപങ്ങളും, പൊളിച്ചു മാറ്റാത്തതിനു എതിരെ മാള പഞ്ചായത്തു സെക്രട്ടറിക്ക് ഓംബുഡ്സ്മാൻ (ജസ്റ്റിസ് പി എസ് ഗോപിനാഥൻ) താക്കീത് നൽകി. 15-11-2021 നാണു ഹൈക്കോടതി ഉത്തവു വന്നത് എങ്കിലും മാള പഞ്ചായത്ത് ഇത് നടപ്പിലാക്കിയിരുന്നില്ല.
ഇതിനെ തുടർന്ന് ഈ വർഷം പൊതുപ്രവർത്തകനായ സേവിയർ ഇലഞ്ഞിക്കൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന് പരാതി നൽകുകയും 29.07.2022 ൽ പരാതി നൽകിയ സ്ഥലങ്ങളിലെ കൊടിമരങ്ങളും ഷെഡുകളും, സ്തൂപങ്ങളും 6 ആഴച്ചക്കുള്ളിൽ നീക്കം ചെയ്യാൻ ഉത്തരവ് ഇടുകയും ചെയ്തു. എന്നാൽ ഈ വിധി നടപ്പിലാക്കാൻ സെക്രട്ടറിയും പോലീസും പരാജയപ്പെട്ടിരുന്നു. പിന്നീട് വീണ്ടും സേവിയർ ഇലഞ്ഞിക്കൽ ഓംബുഡ്സ്മാന് പരാതി നൽകുകയും 6 ആഴ്ചക്കുള്ളിൽ (28-12-2022 നു മുൻപ് ) വിധി നടപ്പിലാക്കണം എന്നും ഉത്തരവ് വരികയും ചെയ്തിട്ടുണ്ട്.
Leave A Comment