പ്രാദേശികം

കൊടുങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും വീണ് യാത്രക്കാരിക്ക് പരിക്കേറ്റു

കൊടുങ്ങല്ലൂര്‍ :കൊടുങ്ങല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. കടലായി സ്വദേശി ഷീജയ്കാണ് പരിക്കേറ്റത് .ഇന്ന് വൈകീട്ട് ആറരയോടെ കാവിൽക്കടവിലായിരുന്നു അപകടം. കൊടുങ്ങല്ലൂർ- തൃശൂർ റൂട്ടിൽ ഓടുന്ന ശാസ്താ എന്ന ബസ്സിലാണ് അപകടമുണ്ടായത്.

 ബസ് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് യാത്രക്കാരി തെറിച്ചു വീഴുകയായിരുന്നു . പരിക്കേറ്റ ഷീജയെ കൊടുങ്ങല്ലൂർ താലൂക്ക് ഗവണ്മെന്റ് ഹോസ്പിറ്റലിൽ   പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദ്ഗ്ധചികിത്സയ്ക്കായി എ ആർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു .

Leave A Comment