അഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തീരദേശ പൊലീസ് എസ്.ഐ മരിച്ചു. അഴിക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പി. സി വിനോദ് ആണ് മരിച്ചത് . കഴിഞ്ഞ ഫെബ്രുവരി പതിനാലിനായിരുന്നു അപകടം . ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങും വഴി എസ് .ഐ സഞ്ചരിച്ചിരുന്ന മോട്ടോർ ബൈക്ക് തിരുത്തൂരിൽ വച്ച് കലുങ്കിൽ ഇടിക്കുകയായിരുന്നു . അപകടത്തിൽ അതിഗുരുതരമായി പരിക്കേറ്റ വിനോദ് ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്
Leave A Comment