അങ്കമാലി-മഞ്ഞപ്ര റൂട്ടിൽ സ്വകാര്യ ബസ് അമിത നിരക്ക് പിൻവലിച്ചു
അങ്കമാലി : അങ്കമാലി-മഞ്ഞപ്ര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ അധിക ചാർജ് ഈടാക്കുന്നത് പിൻവലിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ കർശന ഇടപെടലിനെ തുടർന്നാണിത്.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അങ്കമാലി-മഞ്ഞപ്ര റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. അങ്കമാലിയിൽനിന്ന് മഞ്ഞപ്രയ്ക്കുള്ള യാത്രക്കൂലി 15 രൂപയാണ്. എന്നാൽ, സ്വകാര്യ ബസുകൾ 18 രൂപയാണ് വാങ്ങിയിരുന്നത്. കെ.എസ്.ആർ.ടി.സി. 15 രൂപയേ വാങ്ങുന്നുള്ളൂ.
അമിതകൂലി ഈടാക്കുന്നതിനെതിരേ ഇന്ദിരാഗാന്ധി കൾച്ചറൽ ഫോറം പ്രതിഷേധവുമായി രംഗത്തുവന്നു. കാക്കനാട് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർക്കും ജോയിന്റ് ആർ.ടി.ഒ. യ്ക്കും പരാതിയും നിവേദനവും നൽകിയതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.
Leave A Comment