പ്രാദേശികം

പെരിയാറിൽ ഉപ്പുവെള്ളം കയറി ; പുത്തൻവേലിക്കരയിൽ പമ്പിങ്ങ് നിർത്തിവെച്ചു

പുത്തൻവേലിക്കര : പെരിയാറിൽ ഉപ്പു വെള്ളം കയറി. ഇതോടെ വാട്ടർ അതോറിറ്റി പുത്തൻവേലിക്കരയിൽ പമ്പിംഗ് നിർത്തിവച്ചു. മഴ മാറിനിന്നതോടെ പെരിയാറിലെ ശക്തമായ വേലിയേറ്റത്തിൽ പെരിയാറിന്റെ കൈവഴികളിലെല്ലാം ഓരുവെള്ളം കയറിയിട്ടുണ്ട്.

ഇളന്തിക്കര - കോഴി തുരുത്ത് ബണ്ട് നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല. ബണ്ട് നിർമ്മാണം മുക്കാൽ ഭാഗത്തോളമെ കഴിഞ്ഞിട്ടുള്ളു. കാൽ ഭാഗത്തോളം ഇനിയും തീരാനുമുണ്ട്.

വാട്ടർ അതോറിറ്റിയുടെ ജലസംഭരണിയിൽ സംഭരിച്ച ജലത്തിൽ കൂടിയ നിലയിൽ ലവണാംശം കണ്ടതോടെ വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് പമ്പിംഗ് നിർത്തി വച്ചത്. ജലസംഭരണിയിലേക്ക് കയറ്റിയ ജലം തിരികെ പുഴയിലേക്ക് തുറന്ന് വിട്ടു കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് ശുദ്ധജലം കരുതലായ് കരുതി വയ്ക്കാത്തവരാണ് അധികം പേരും. അതിനാൽ പമ്പിങ് നിലച്ചത് കുടിവെള്ളത്തെക്കൂടി ബാധിക്കും.

ബണ്ട് നിർമ്മാണത്തിന്
ആലപ്പുഴയിൽ നിന്നെത്തിച്ചത് ഇടത്തരം ഡ്രഡ്ജറായതിനാൽ നിർമ്മാണം പൂർത്തിയാകാൻ ഇനിയും ദിവസങ്ങളെടുക്കും.
ഓരോ വർഷവും 30 ലക്ഷത്തോളംരൂപയാണ് ബണ്ട് നിർമാണത്തിനായ് ചെലവഴിക്കുന്നത്.
 ഉപ്പുവെള്ളം കുടിവെള്ളത്തെ മാത്രമല്ല കൃഷിയേയും ബാധിക്കും.നല്ലൊരു ശതമാനം കൃഷിക്കാരും പെരിയാറിലെ വെള്ളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ആലപ്പുഴയിൽനിന്നാണ് ഡ്രഡ്ജർ
എത്തിച്ചത്.

Leave A Comment