ഡ്രൈവറുടെ അശ്രദ്ധ ; മാളയിൽ ബസ്സിൽ നിന്നും വീണ് വയോധികക്ക് പരിക്ക്
മാള : മാളയിൽ ബസ്സിൽ കയറുന്നതിനിടയിൽ ബസ്സിൽ നിന്നും വീണ് വയോധികയ്ക്ക് പരിക്കേറ്റു. മാള നെയ്തക്കുടി സ്വദേശിനിയായ ചോരക്കാട്ടിൽ വേലായുധൻ ഭാര്യ അമ്മിണി (68)യാണ് വീണത്. അമ്മിണിയെ പരിക്കുകളോടെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 9.30 ഓടെ ആണ് സംഭവം നടന്നത്. ബസ്സിൽ കയറുന്നതിനു മുൻപ് തന്നെ ഡ്രൈവർ അശ്രദ്ധയോടെ വാഹനം മുന്നോട്ട് എടുത്തതാണ് അപകടകാരണം.
Leave A Comment