പ്രാദേശികം

പൂർവ്വ വിദ്യാർത്ഥി സംഗമം ലോഗോ പ്രകാശനം നടന്നു

പുത്തൻചിറ : പുത്തൻചിറ തെക്കുംമുറി ഹൈസ്കൂളിൽ  പൂർവ്വ വിദ്യാർത്ഥി സംഗമം ലോഗോ പ്രകാശനം നടന്നു.    1989  ബാച്ചിലെ വിദ്യാർത്ഥികളാണ് പൂർവ്വ വിദ്യാർത്ഥി സംഗമം   സംഘടിപ്പിച്ചിരിക്കുന്നത്.  ജനുവരി 29 ന് നടത്തുന്ന പരിപാടിയുടെ  ലോഗോ  പ്രധാന അധ്യാപിക ബിന്ദു  പ്രകാശനം ചെയ്തു.

 എം . ആർ സുധീർ,പ്രോഗ്രാം കമ്മറ്റി കൺവീനർ വി എസ് നദീറ,  അംഗങ്ങളായ  സി എസ് സജിത,  ശശി, ശ്രീകുമാർ, ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.

Leave A Comment