പ്രാദേശികം

നീന്തൽ പരിശീലനത്തിനിടെ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

മാള : ബാംഗ്ലൂർ നാഷണൽ പബ്ലിക് സ്കൂളിൽ വച്ച് നടന്ന സൗത്ത് ഇന്ത്യ സിബിഎസ്ഇ സ്കൂൾ ചാമ്പ്യൻഷിപ്പ് നീന്തൽ പരിശീലനത്തിനിടെ വൈദ്യുതാഘാതം  ഏറ്റ്    പ്ലസ് ടു   വിദ്യാർത്ഥി മരിച്ചു. പുത്തൻചിറ തെക്കുമുറി സ്വദേശി തരു പീടികയിൽ റഷീദ്   മകൻ റോഷൻ (17)ആണ് മരിച്ചത്.

മാള ഡോക്ടർ രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർഥിയാണ് റോഷൻ. ഇന്ന് വൈകിട്ടാണ് സംഭവം. പരിശീലനത്തിനിടെ പൂളിന്റെ കരയിൽ കയറിയ റോഷന് സമീപത്ത് സ്ഥാപിച്ചിരുന്ന ഷാമിയാന്റെ ( താൽക്കാലിക പന്തൽ) കമ്പിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. പരിക്കേറ്റ് റോഷനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Leave A Comment