പ്രാദേശികം

കാരുമാത്ര ഗവണ്മെന്റ് യു പി സ്കൂളിന്റെ ശതാബ്ദി ആഘോഷ ലോഗോ പ്രകാശനം ചെയ്തു

കോണത്തുകുന്ന്‍: കാരുമാത്ര ഗവണ്മെന്റ് യു പി സ്കൂളിന്റെ ശതാബ്ദി ആഘോഷ ലോഗോ പ്രകാശനം  ചെയ്തു. വെള്ളാങ്കല്ലൂർ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം .എം മുകേഷ്   പ്രകാശനം  നിർവഹിച്ചു. 

ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഡിസംബർ 18ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർവഹിക്കും. എം പി ബെന്നി ബഹന്നാൻ, എം ൽ എ അഡ്വക്കേറ്റ് വി. ആർ സുനിൽകുമാർ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് ശതാബ്ദി ദിനാഘോഷ സംഘാടക സമിതി അറിയിച്ചു.  

ലോഗോ പ്രകാശന ചടങ്ങിൽ കെ .എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.  പ്രധാന അദ്ധ്യാപിക  സുമ , ഗ്രാമപഞ്ചായത്ത് മെമ്പർ ടി.  കെ ഷറഫുദ്ദീൻ, അബ്ദുൽ ഖാദർ , അലിയാർ കടലായി, കെ ഉണ്ണികൃഷ്ണൻ, മനാഫ് ടി എ, ഫൈസൽ, സബീല, നമിത   തുടങ്ങിയവർ സംസാരിച്ചു.

Leave A Comment