പ്രാദേശികം

കൊടകര ഷഷ്ഠി ആഘോഷത്തില്‍ മോഷ്ടാക്കളും നിറഞ്ഞാടി ; പലരുടെയും ഫോണുകളും പണവും നഷ്ടപ്പെട്ടു

കൊടകര: കൊടകര ഷഷ്ഠി ആഘോഷത്തിൽ  കാവടികൾ മാത്രമല്ല  തസ്കരന്മാരും നിറഞ്ഞാടി. ഷഷ്ഠിയോടനുബന്ധിച്ചുള്ള ആഘോഷത്തിനിടെ  നിരവധി പേരുടെ  ഫോണുകളും ,പേഴ്സുകളും മറ്റു വിലപിടിച്ച വസ്തുക്കളും മോഷ്ടാക്കൾ കൊണ്ടുപോയി. മോഷണം സംബന്ധിച്ച് പോലീസിലും പരാതിയെത്തി.

രണ്ട് വർഷത്തെ കോവിഡ് മഹാമാരിക്ക് ശേഷം വന്ന കൊടകര ഷഷ്ഠിയിൽ പങ്കെടുക്കാൻ  ക്ഷേത്ര പരിസരത്തും കൊടകര ടൗണിലും നിരവധി പേരാണ് എത്തിയിരുന്നത്. ഇതിൽ പകലോ രാത്രി ഭേദമെന്ന നിരവധി പേർ പോക്കറ്റടിക്ക് വിധേയരായെന്ന് പറയുന്നു.  ആഘോഷത്തിനിടെ രാത്രിയിൽ വ്യാപാരസ്ഥാപനങ്ങളുടെ വരാന്തയിൽ മറ്റും  കിടന്നവരെ പോലും മോഷ്ടാക്കൾ വെറുതെവിട്ടില്ല. ഉറങ്ങിക്കിടക്കുന്നവരുടെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോണുകളും, പണവും  , പേഴ്സും മോഷ്ഠിച്ച് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   ഒരാളെ തന്നെ പല ആളുകൾ വന്ന്  പോക്കറ്റിലും മറ്റും പരിശോധിക്കുന്നതും സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.

 പോലീസിൽ പരാതി നൽകിയിട്ടും പോലീസ് വേണ്ടത്ര രീതിയിൽ ഗൗനിക്കില്ലെന്നുള്ള ആക്ഷേപവും നിലനിൽക്കുന്നുണ്ട്. പോക്കറ്റടി നടത്തുന്ന സ്ഥിരം കുറ്റവാളികളെ കണ്ടെത്തി തിരിച്ചറിയുന്നതിൽ പോലീസിനുണ്ടായ വീഴ്ച്ചയെ കുറിച്ചാണ് ആക്ഷേപങ്ങൾ ഏറെയും.

Leave A Comment