പ്രാദേശികം

പൂപ്പത്തിയിൽ കടന്നൽ ആക്രമണം, രണ്ടുപേർക്ക് പരിക്ക്

പൊയ്യ : പൂപ്പത്തിയിൽ കടന്നലിന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. പൂപ്പത്തി പുതിയപ്പത്ത് കുഞ്ഞപ്പൻ, പൂക്കുലകുഴി ചന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ ആണ്.

വീട്ടുപറമ്പിൽ ആടിനെ അഴിച്ചുകെട്ടാൻ പോയപ്പോഴാണ് ഇരുവർക്കും നേരെ കടന്നലിന്റെ ആക്രമണം ഉണ്ടായത്.

Leave A Comment