പ്രാദേശികം

കുഴൂർ എസ് ബി ഐ ബ്രാഞ്ചിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷ വിമർശനം

കുഴൂർ : സ്വാതന്ത്ര്യദിനത്തിൽ എസ് ബി ഐ കുഴൂർ ബ്രാഞ്ചിൽ ദേശീയ പതാക ഉയർത്താതിരുന്ന ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പരക്കെ വിമർശനം ഉയരുന്നു. ഏറ്റവും ഒടുവിൽ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ കേന്ദ്രസർക്കാർ നേരിട്ട് ശമ്പളം നൽകുന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടിനും അഹങ്കാരത്തിനും എതിരെ പ്രതികരിച്ചപ്പോൾ പ്രദേശവാസികൾ ആ വീഡിയോ ഏറ്റെടുക്കുകയായിരുന്നു.

മൂന്ന് ദിവസം തുടർച്ചയായി രാജ്യമെങ്ങും 'ഹർ ഘർ തിരംഗ' ആഹ്വാന പ്രകാരം ദേശീയ പതാക ഉയർത്തണമെന്നിരിക്കെ ബാങ്കിന്റെ നടപടി തികച്ചും തെറ്റായ സന്ദേശം ജനങ്ങൾക്ക് പകരുന്നതായി എന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ പുറത്ത് പതാക ഉയർത്താൻ വേണ്ട സ്ഥലസൗകര്യം ഇല്ലാത്തതിനാൽ അകത്ത് കൊടി നാട്ടിയിരുന്നു എന്നാണ് ബ്രാഞ്ചിന്റെ അനൗദ്യോഗിക വിശദീകരണം. എന്തായാലും എസ് ബി ഐ കുഴൂർ ബ്രാഞ്ചിനെതിരെ രൂക്ഷവിമർശനമാണ് ഇപ്പോൾ ഉയരുന്നത്.

Leave A Comment