പ്രാദേശികം

പട്ടേപ്പാടം ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾക്ക് ജെഴ്സികൾ വിതരണം ചെയ്തു

പട്ടേപ്പാടം : പട്ടേപ്പാടം കായിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾക്ക് മുൻ സന്തോഷ് ട്രോഫി കേരള കോച്ച് എൻ.പീതാംബരൻ ജേഴ്സികൾ വിതരണം ചെയ്തു. മുൻ വൈസ് പ്രസിഡന്റ് സ്പോട്സ് കൗൺസിൽ (തൃശ്ശൂർ) ആർ.കെ.രവി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി എസ്സ്. സുരേന്ദ്രൻ, അജീസ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ഐറോബിക്ക് പ്രകടനവും, കൂട്ടയോട്ടവും നടന്നു. പരിപാടികൾക്ക്  കെ ജി സന്തോഷ്, ശ്രീറാം പട്ടേപ്പാടം, പ്രേംജിത്ത്, പട്ടേപ്പാടം ഡോട്ട് കോം പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

Leave A Comment