ആലത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ വൈശാഖ മാസാചരണം : മെയ് 20 മുതൽ 28 വരെ ശ്രീമദ് ഭാഗവത സത്രം
മാള : മാള ആലത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ മെയ് ഒന്ന് മുതൽ വൈവിധ്യമായ ചടങ്ങുകളോടെ വൈശാഖ മാസാചരണം നടന്നു വരികയാണ്. ഇതിനോടനുബന്ധിച്ച് മെയ് 11 മുതൽ ദശാവതാരം ചന്ദനം ചാർത്ത് ആരംഭിച്ചു. 21 വരെയാണ് ദശാവതാരം ചന്ദനം ചാർത്ത്.
മെയ് 20 മുതൽ 28 വരെ ശ്രീമദ് ഭാഗവത സത്രം സംഘടിപ്പിക്കുന്നു. കുഴൂർ നാരായണമാരുടെ സമരണാർദ്ധം സംഗീതോത്സവവും ഉണ്ടാകും.
20 ന് വൈകീട്ട് 5 ന് സ്വാമി നന്ദാത്മജാനന്ദ ഭദ്രദീപം തെളിയിച്ച് ഭാഗവത സത്രം ഉദ്‌ഘാടനം ചെയ്യും. ശ്രീകണ്ഡേശ്വരം സോമവാര്യർ ആണ് യജ്ഞാചാര്യൻ.
മാളയിൽ നടന്ന പത്ര സമ്മേളനത്തിൽ എൻ.പ്രകാശ്, കെ.കെ.രഘു, രഘു പി.കെ. എന്നിവർ പങ്കെടുത്തു.
Leave A Comment